ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകർന്നുവീണു; പൈലറ്റിന് വീരമൃത്യു
Nov 21, 2025, 17:27 IST
ദുബായിൽ ഇന്ത്യയുടെ യുദ്ധവിമാനം തകർന്നുവീണു.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു.
ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികയാണ് അപകടം നടന്നത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.എയർഷോയുടെ അവസാന ദിവസം ആണ് ഇന്ന് .
ഇന്ത്യൻ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് ദുബായ് എയർ ഷോ താൽക്കാലികമായി നിർത്തിവെച്ചു.