ഒമാൻ തീരത്ത് ഇന്ത്യാക്കാരുടെ പായ്ക്കപ്പൽ മുങ്ങുന്നു; രക്ഷാപ്രവർത്തനം തുടരുന്നു
Jun 14, 2026, 14:13 IST
ഒമാൻ തീരത്ത് 14 ഇന്ത്യക്കാരുമായി സഞ്ചരിച്ച പായ്ക്കപ്പൽ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങാൻ തുടങ്ങിയത്. അമേരിക്കൻ നാവികസേനയാണ് ഈ നിർണായക വിവരം ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയത്.
വിവരമറിഞ്ഞയുടൻ അമേരിക്കൻ നാവികസേനയുടെ പി-8 വിമാനം അപകടസ്ഥലത്തെത്തി ജീവനക്കാർക്കായി ലൈഫ് റാഫ്റ്റ് താഴേക്കിട്ടു നൽകി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ 'ജബൽ അലി 9' എന്ന മർച്ചന്റ് കപ്പലും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. യു.എസ് നാവികസേന നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.