സൗദിയിലേക്കുള്ള സർവീസുകൾ ഇൻഡിഗോ വീണ്ടും റദ്ദാക്കി
Updated: Nov 11, 2026, 11:00 IST
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ വീണ്ടും റദ്ദാക്കി ഇൻഡിഗോ എയർലൈൻസ്. സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തിയാണ് സർവീസുകൾ റദ്ദാക്കുന്നത് നീട്ടിയത്. ജിദ്ദ, മദീനയിലേക്കുള്ള സർവീസുകൾ നവംബർ 21 വരെയും, റിയാദ്, ദമ്മാം സർവീസുകൾ നവംബർ 30 വരെയുമാണ് നീട്ടിയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സർവിസ് റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുന്നതിനോ, യാത്രാ തീയതി മാറ്റി നൽകുന്നതിനോ ഉള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഇൻഡിഗോ അറിയിച്ചു. ബുക്കിങ് വേളയിൽ നൽകിയിട്ടുള്ള ഫോൺ നമ്പറുകൾ വഴി ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്നുണ്ട്.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ കാലയളവിൽ യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വിമാനക്കമ്പനി വ്യക്തമാക്കുന്നു.