ജാവ കടലിൽ 240 യാത്രക്കാരുമായി ഇന്തോനേഷ്യൻ കപ്പൽ കാണാതായി

 

240 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഇന്തോനേഷ്യൻ യാത്രാക്കപ്പൽ ജാവ കടലിൽ കാണാതായി. കിഴക്കൻ ജാവയിൽ നിന്ന് ബോർണിയോ ദ്വീപിലെ ദക്ഷിണ കാളിമന്താൻ പ്രവിശ്യയിലേക്ക് പോകുന്നതിനിടെയാണ് 'വിർഗോ ട്രാൻസ്‌പോർട്ട് 8' എന്ന കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്.

ദക്ഷിണ കാളിമന്താൻ തലസ്ഥാനമായ ബൻജർമാസിനിലെ റെസ്‌ക്യൂ ഓഫീസിലാണ് കപ്പലിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ബൻജർമാസിനിലെ തുറമുഖത്ത് നിന്ന് ഏകദേശം 148 കിലോമീറ്റർ അകലെവച്ചാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറാണ് പ്രാഥമിക കാരണമെന്നാണ് വിവരം. കപ്പലിനായി രക്ഷാപ്രവർത്തകർ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.