കുവൈത്തിൽ ഇഖാമ നിയമലംഘകർ കുറയുന്നു; പ്രവാസി ജനസംഖ്യയിൽ വർദ്ധനവ്

 

കുവൈത്തിൽ പരിശോധനകളും നടപടികളും കർശനമാക്കിയതോടെ താമസ നിയമ ലംഘകരുടെ (ഇഖാമ ലംഘകർ) എണ്ണത്തിൽ കുറവ് വന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ പുതിയ റിപ്പോർട്ട്. മുൻവർഷം 81,500 ആയിരുന്ന നിയമലംഘകരുടെ എണ്ണം നിലവിൽ 80,800 ആയി കുറഞ്ഞു. രേഖകൾ ക്രമപ്പെടുത്താൻ അധികൃതർ നൽകിയ ഇളവുകളാണ് പ്രധാന കാരണം.

അതേസമയം, രാജ്യത്തെ പ്രവാസി ജനസംഖ്യയിൽ വർദ്ധനവ് രേഖപ്പെടുത്തി. സാധുവായ റസിഡൻസി പെർമിറ്റുള്ള പ്രവാസികളുടെ എണ്ണം 4.7 ശതമാനം വർദ്ധിച്ച് 3.166 ദശലക്ഷമായി ഉയർന്നു. ഇതിൽ 1.66 ദശലക്ഷം പേരുള്ള സ്വകാര്യ മേഖലയാണ് ഏറ്റവും വലിയ വിഭാഗം. റദ്ദാക്കിയ ഇഖാമകളുടെ എണ്ണം 47,200 ആയി കുറഞ്ഞിട്ടുമുണ്ട്. രാജ്യത്തെ താമസ നിയമ ലംഘനങ്ങൾ പൂർണ്ണമായി തടയാനുള്ള കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.