ഇറാൻ ആക്രമണം: പശ്ചിമേഷ്യയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടം; തെളിവുകളുമായി ചിത്രങ്ങൾ
പശ്ചിമേഷ്യൻ മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വൻ തോതിൽ കെട്ടിടങ്ങളും സൈനിക വാഹനങ്ങളും ത തകർന്നതായി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സി.ബി.എസ് ന്യൂസ് പ്രക്ഷേപണം ചെയ്തു. കർശനമായ സെൻസർഷിപ്പ് നിലനിൽക്കുന്നതിനാൽ വിവരങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കാത്ത നിലവിലെ സേനാംഗങ്ങളാണ് ഈ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് എത്തിച്ചുനൽകിയത്. കേന്ദ്രങ്ങൾക്കുണ്ടായ കൂറ്റൻ തകർച്ചയെക്കുറിച്ച് ഭരണകൂടം പൗരന്മാരിൽ നിന്ന് വിവരങ്ങൾ മറച്ചുവെക്കുകയാണെന്നും തങ്ങൾ നിസ്സഹായരായി പ്രഹരം ഏറ്റുവാങ്ങേണ്ടി വരുന്നുവെന്നും ഒരു സൈനികൻ വെളിപ്പെടുത്തി.
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിൽ നിന്നുള്ള ദൃശ്യങ്ങളിൽ ബോയിങ് E-3 സെൻട്രി വിമാനത്തിന്റെ പിൻഭാഗത്തേക്ക് മിസൈൽ നേരിട്ട് പതിച്ചതായി കാണാം. കനത്ത മോർട്ടാർ, ഗ്രനേഡ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ സ്ഥാപിച്ച കോൺക്രീറ്റ് ടി-വാളുകൾക്ക് അരി കിലുള്ള കെട്ടിടങ്ങളും താവളങ്ങളും ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. കുവൈത്തിലെ ക്യാമ്പ് ബ്യൂറിങ്ങിൽ നിന്നുള്ള ദൃശ്യങ്ങളും ഈ ഭയാനകമായ അവസ്ഥ വെളിവാക്കുന്നതാണ്.
തങ്ങളുടെ 60 വിമാനങ്ങളും 3.7 ബില്യൺ ഡോളർ മൂല്യമുള്ള യുദ്ധ ഉപകരണങ്ങളും ഇറാന്റെ ആക്രമണങ്ങളിൽ നശിച്ചതായി യു.എസ് പ്രതിരോധ വകുപ്പിന്റെ ഇൻസ്‌പെക്ടർ ജനറലിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയ കാര്യം യു.എസ് സെൻട്രൽ കമാൻഡും സ്ഥിരീകരിച്ചു.