കുവൈത്തിൽ ചൈനീസ് കമ്പനിക്ക് നേരെ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
Jul 30, 2026, 14:26 IST
കുവൈത്തിൽ ചൈനീസ് കമ്പനിയുടെ കെട്ടിടം ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി അറിയിച്ചു.
രാജ്യത്തിന്റെ വടക്കൻ മേഖലയിലുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് ബന്ധപ്പെട്ട അധികൃതർ ഉടനടി എത്തി സാഹചര്യം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും, ഉയർന്ന കാര്യക്ഷമതയോടെ സേന ദൗത്യങ്ങൾ തുടരുമെന്നും സൈനിക വക്താവ് വ്യക്തമാക്കി.