ഇറാൻ സംഘർഷം: ആയുധ ശേഖരം വർധിപ്പിക്കാൻ അമേരിക്കയുടെ നീക്കം; 50 ബില്യൺ ഡോളർ അധിക ബജറ്റ് ഒരുക്കം
Mar 4, 2026, 14:38 IST
ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ശേഖരം വർദ്ധിപ്പിക്കാൻ നീക്കങ്ങൾ ആരംഭിച്ച്അമേരിക്കൻ പ്രതിരോധ മന്ത്രാലയം.ഇതിന്റെ ഭാഗമായി 5,000 കോടി ഡോളറിന്റെ (ഏകദേശം $50 billion) അധിക ബജറ്റിനായുള്ള തയ്യാറെടുപ്പുകൾ ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീവ് ഫെയിൻബെർഗിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ബജറ്റ് നീക്കങ്ങൾക്ക് പുറമെ, ആയുധ നിർമ്മാണം വേഗത്തിലാക്കുന്നത് സംബന്ധിച്ച് പ്രമുഖ യുഎസ് പ്രതിരോധ കമ്പനികളുടെ തലവന്മാരുമായി വൈറ്റ് ഹൗസ് വരുംദിവസങ്ങളിൽ ചർച്ച നടത്തും. ലോക്ഹീഡ് മാർട്ടിൻ, റേതിയോൺ തുടങ്ങിയ കമ്പനികൾ ഇതിൽ പങ്കെടുത്തേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ