ബഹ്റൈന് നേരെയുള്ള ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് ഖത്തർ, ഐക്യദാർഢ്യം പ്രഖ്യാപിച്ചു
Nov 16, 2026, 14:06 IST
ബഹ്റാന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തർ. ഇത്തരം ആക്രമണങ്ങൾ മേഖലയിലെ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങളെ സങ്കീർണമാക്കുമെന്നും പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള രാഷ്ട്രീയ-നയതന്ത്ര നീക്കങ്ങളെ ദുർബലപ്പെടുത്തുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ബഹ്റൈന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള കടന്നുകയറ്റമാണ് ആക്രമണമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും നല്ല അയൽപക്ക ബന്ധങ്ങളുടെയും ലംഘനമാണിതെന്നും ഖത്തർ ചൂണ്ടിക്കാട്ടി.
ബഹ്റാന് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച ഖത്തർ, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ബഹ്റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ നൽകുമെന്നും ആവർത്തിച്ചു.