ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ഡ്രോൺ ആക്രമണം ശക്തമായി പ്രതിരോധിച്ച് സായുധ സേന
May 10, 2026, 17:39 IST
ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണം ശക്തമായി പ്രതിരോധിച്ച് സായുധസേന. കുവൈത്ത്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്കാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ഇറാനിൽനിന്ന് രണ്ട് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് യുഎഇ അറിയിച്ചു.
കുവൈത്തിലേക്ക് നിരവധി തവണ ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായി. ആക്രമണത്തിൽ ഖത്തർ തീരത്ത് ചരക്കു കപ്പലിന് തീപിടിച്ചു. എന്നാൽ, ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് ഖത്തർ, യുഎഇ, കുവൈത്ത് പ്രതിരോധ മന്ത്രാലയങ്ങൾ അറിയിച്ചു.
അതിനിടെ, അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരേ ഇറാൻ ഭീഷണി മുഴക്കി. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.