ഹോർമുസിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കണം: ഒമാൻ - ഇറാൻ വിദേശകാര്യമന്ത്രിമാർ ഫോൺ സംഭാഷണം നടത്തി
Aug 22, 2026, 15:29 IST
പശ്ചിമേഷ്യയിൽ പിരിമുറുക്കം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി ഒമാൻ, ഇറാൻ വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച നടത്തി. ഒമാൻ വിദേശകാര്യ മന്ത്രി ബാദർ അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്ചിയുമാണ് കൂടിക്കാഴ്ച നടത്തിയത്.
മേഖലയിലെ കപ്പൽ ഗതാഗത സുരക്ഷയും സ്വതന്ത്ര സഞ്ചാരവും ഉറപ്പാക്കുന്നതിനൊപ്പം അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ചർച്ചകൾ തുടരേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. മേഖലയിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ സഹകരണം ശക്തമാക്കാനും ധാരണയായിട്ടുണ്ട്.