തണുപ്പേറുന്നു; ഹാഇൽ മേഖലയിലെ സ്കൂൾ സമയത്തിൽ മാറ്റം പ്രഖ്യാപിച്ചു

 

സൗദി അറേബ്യയിലെ ഹാഇൽ മേഖലയിൽ അതിതീവ്ര തണുപ്പ് തുടരുന്ന സാഹചര്യത്തിൽ സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. വിദ്യാർഥികളുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തി ഹാഇൽ ഗവർണർ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സഅദ് ബിൻ അബ്ദുൾ അസീസിന്റെ നിർദേശപ്രകാരമാണ് ഹാഇൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷൻ ഉത്തരവിറക്കിയത്.

ജനുവരി 4 മുതൽ 8 വരെയുള്ള ദിവസങ്ങളിലാണ് പുതുക്കിയ സമയക്രമം ബാധകമാകുക. പുതിയ അറിയിപ്പ് പ്രകാരം ക്ലാസുകൾ രാവിലെ 9 മണിക്കും പരീക്ഷകൾ 10 മണിക്കുമാണ് ആരംഭിക്കുക. മേഖലയിലെ എല്ലാ സ്കൂളുകൾക്കും ഈ മാറ്റം ബാധകമായിരിക്കും. കാലാവസ്ഥാ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയ ശേഷമാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ ഈ തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി.