ഒമാനിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജബൽ ഹാരിമിൽ

 
ഒമാനിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മുസന്ദം ഗവർണറേറ്റിലെ ജബൽ ഹാരിം പ്രദേശത്താണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 4 മണി മുതൽ വെള്ളിയാഴ്ച രാവിലെ 9 മണി വരെ 150 മില്ലിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇത് സമീപകാലത്ത് ഒമാനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണെന്ന് അതോറിറ്റി വ്യക്തമാക്കി.മുസന്ദമിലെ ഇതര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിച്ചു. ബഖയിൽ 68.6 മില്ലിമീറ്റർ, ദിബ് 61.2 മില്ലിമീറ്റർ, മഹ്‌ദയിൽ 10.4 മില്ലിമീറ്റർ, ബുറൈമിയിൽ 8.8 മില്ലിമീറ്റർ എന്നിങ്ങനെയാണ് അതോറിറ്റിയുടെ കണക്കുകൾ.