കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു
Jul 25, 2025, 17:30 IST
കോഴിക്കോട് വടകര, നാദാപുരം സ്വദേശി അക്കരാൽ വീട്ടിൽ പൊന്നൻ പ്രകാശൻ (69) കുവൈത്തിൽ മരണപ്പെട്ടു. കുവൈത്തിലെ മംഗഫിൽ റെസ്റ്റോറന്റ്‌റിൽ ജോലിക്കാരനായിരുന്നു. കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈത്ത് അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു