കുവൈത്ത് വിമാനത്താവളത്തിൽ ചെക്ക്-ഇൻ കൗണ്ടറുകൾ അടയ്ക്കുന്ന സമയക്രമം പുതുക്കി; ഇന്ന് മുതൽ പ്രാബല്യത്തിൽ
Jun 1, 2026, 11:57 IST
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കായി ചെക്ക്-ഇൻ കൗണ്ടറുകൾ അടയ്ക്കുന്ന സമയക്രമത്തിൽ മാറ്റം വരുത്തി. പുതുക്കിയ സമയക്രമം ഇന്ന് (ജൂൺ 1) മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
പുതുക്കിയ സമയക്രമം ഇങ്ങനെ:
- ജി.സി.സി, മറ്റ് അറബ് രാജ്യങ്ങൾ: ഈ മേഖലകളിലേക്കുള്ള വിമാനങ്ങളുടെ ചെക്ക്-ഇൻ കൗണ്ടറുകൾ, വിമാനം പുറപ്പെടുന്നതിന് കൃത്യം ഒരു മണിക്കൂർ മുമ്പ് അടയ്ക്കും.
- മറ്റ് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ: ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് എല്ലാ അന്താരാഷ്ട്ര രാജ്യങ്ങളിലേക്കുമുള്ള വിമാനങ്ങളുടെ കൗണ്ടറുകൾ വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂറും 30 മിനിറ്റും (1.5 മണിക്കൂർ) മുമ്പ് അടയ്ക്കുന്നതായിരിക്കും.