കുവൈത്തിൽ ജൂൺ 1 മുതൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിക്ക് നിരോധനം
May 20, 2026, 16:07 IST
രാജ്യത്ത് ഉയർന്ന താപനില കണക്കിലെടുത്ത് കുവൈത്തിൽ ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെ തുറസ്സായ സ്ഥലങ്ങളിലെ ജോലികൾക്ക് നിരോധനം ഏർപ്പെടുത്തി. രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് നിയന്ത്രണം.തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് എന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു.
തൊഴിൽ സ്ഥലങ്ങളിൽ തണുത്ത വെള്ളം, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ, ആവശ്യമായ വിശ്രമ ഇടവേളകൾ എന്നിവ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.