കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസയ്ക്ക് പുതിയ ‍ഡിജിറ്റൽ പരിശോധനാ സംവിധാനം

 

കുവൈത്തിൽ ​ഗാർ​ഗിക തൊഴിലാളികളുടെ വിസാ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് പുതിയ ഡിജിറ്റൽ സംവിധാനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക പ്ലാറ്റ്ഫോെമായ സഹേൽ ആപ്പിലൂടെയാണ് സേവനം ലഭ്യമാകുക. ഇതു വഴി റിക്രൂട്ട്മെന്റ് നടത്തുന്നതിന് മുമ്പ് തൊഴിലാളികളുടെ വിസാ സ്റ്റാറ്റസ് അറിയാനാകും. ​ഗാർ​​ഹിക തൊഴിൽ മേഖലകളിലെ അനധികൃത കടന്നുകയറ്റം തടയലാണ് ഇതിന്റെ ലക്ഷ്യം.