കുവൈത്തിൽ റോഡ് സുരക്ഷ വർധിപ്പിക്കാൻ 'ട്രാഫിക് ലൈറ്റ് പ്രീ-അലേർട്ട് സിസ്റ്റം'

 

കുവൈത്തിൽ ട്രാഫിക് സിഗ്നലുകൾ മാറുന്നതിന് മുമ്പ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന പുതിയ 'ട്രാഫിക് ലൈറ്റ് പ്രീ-അലേർട്ട് സിസ്റ്റം' അവതരിപ്പിച്ചു. വാഹനം സുരക്ഷിതമായി നിർത്താനും മുന്നോട്ട് എടുക്കാനും ആവശ്യമായ സമയം മുൻകൂട്ടി നൽകി റോഡ് സുരക്ഷ വർധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും സിഗ്നലിലെ ഡ്രൈവർമാരുടെ അശ്രദ്ധ മൂലമുണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കാനും ഇത് സഹായിക്കും. പ്രധാനമായും രണ്ട് തരത്തിലുള്ള അലേർട്ടുകളാണ് സിസ്റ്റത്തിലുള്ളത്:

  • റെഡ് ലൈറ്റ് അലേർട്ട്: സിഗ്നൽ പച്ചയാകാൻ പോകുന്നുവെന്നും മുന്നോട്ട് പോകാൻ തയ്യാറെടുക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.
  • ഗ്രീൻ ലൈറ്റ് അലേർട്ട്: സിഗ്നൽ ചുവപ്പാകാൻ പോകുന്നുവെന്നും വേഗത കുറച്ച് വാഹനം നിർത്താൻ തയാറെടുക്കണമെന്നും അറിയിക്കുന്നു.