കുവൈത്തിൽ വിമാനത്താവളം–സാൽമിയ പുതിയ റോഡ് തുറന്നു; ഗതാഗതക്കുരുക്കിന് പരിഹാരമാകും
Jun 17, 2026, 17:52 IST
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ സാൽമിയയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ് വഴി വരുന്ന വാഹനങ്ങൾക്ക് ഇനി അൽ സദീഖ് പ്രവേശന കവാടത്തിലൂടെ സാൽമിയയിലേക്കും ഡമാസ്കസ് സ്ട്രീറ്റിലേക്കും നേരിട്ട് പ്രവേശിക്കാം.
തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത പുതിയ പാത ചൊവ്വാഴ്ച രാവിലെ മുതലാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് ഡയറക്ടറേറ്റും സംയുക്തമായാണ് പദ്ധതി പൂർത്തിയാക്കിയത്. പുതിയ റോഡ് യാഥാർത്ഥ്യമായതോടെ ഈ മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയ ശമനമുണ്ടാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.