ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് വെങ്കലം; അബ്ദുൽ അസീസ് അൽ സാദിന് ഒളിമ്പിക്സ് യോഗ്യത
Nov 8, 2026, 12:26 IST
ഖത്തറിൽ നടക്കുന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് വെങ്കല മെഡൽ. പുരുഷന്മാരുടെ വ്യക്തിഗത സ്കീറ്റ് (Skeet) ഇനത്തിൽ കുവൈത്ത് താരം അബ്ദുൽ അസീസ് അൽ സാദാണ് വെങ്കല നേട്ടം കൈവരിച്ചത്.
ഈ ചരിത്ര നേട്ടത്തോടെ 2028-ൽ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക്സിലേക്ക് താരം നേരിട്ട് യോഗ്യത നേടി. 92 രാജ്യങ്ങളിൽ നിന്നായി 1,100-ൽ പരം കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന വൻകിട ടൂർണമെന്റിലാണ് കുവൈത്ത് താരത്തിന്റെ പ്രകടനം. വെങ്കല മെഡൽ സ്വന്തമാക്കിയ അബ്ദുൽ അസീസ് അൽ സാദിനെ കുവൈത്ത് ഷൂട്ടിംഗ് ഫെഡറേഷൻ പ്രസിഡന്റ് ദുഐജ് അൽ ഉതൈബി പ്രത്യേകം അഭിനന്ദിച്ചു.