അഭിഭാഷകരും കക്ഷികളും തമ്മിൽ ഇനി വീഡിയോ കോളിലൂടെ സംസാരിക്കാം; പുതിയ സേവനവുമായി അബുദാബി നീതിന്യായ വകുപ്പ്
Aug 6, 2026, 20:58 IST
നീതിന്യായ നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി അഭിഭാഷകർക്ക് അവരുടെ കക്ഷികളുമായി നേരിട്ട് വീഡിയോ കോളിലൂടെ സംസാരിക്കാനുള്ള പുതിയ സംവിധാനം അബുദാബി നീതിന്യായ വകുപ്പ് (ADJD) പ്രാബല്യത്തിൽ വരുത്തി. നേരിട്ട് ഓഫീസുകളിൽ എത്താതെ തന്നെ ആപ്ലിക്കേഷനുകൾ സമർപ്പിക്കാനും അവയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
പരമാവധി സുരക്ഷയും രഹസ്യസ്വഭാവവും ഉറപ്പാക്കിക്കൊണ്ടാണ് വീഡിയോ കോൾ സേവനം ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മുൻകൂട്ടി സമയം ബുക്ക് ചെയ്തും വേഗത്തിൽ കൂടിക്കാഴ്ചകൾ നടത്താനും സൗകര്യമുണ്ട്. എഡിജെഡി സ്മാർട്ട് ആപ്പ്, ഔദ്യോഗിക വെബ്‌സൈറ്റ്, നിയമ ഓഫീസുകൾ, ടൈപ്പിങ് സെന്ററുകൾ എന്നിവ വഴി വീഡിയോ കോളിനായുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.