ന്യൂ ഇയർ ആഘോഷമാക്കാം; പൊതുപാർക്കുകളുടെ പ്രവർത്തന സമയം നീട്ടി ദുബായ് മുനിസിപ്പാലിറ്റി
Dec 31, 2025, 11:46 IST
പുതുവത്സരാഘോഷങ്ങൾക്കായി ദുബായ് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, നഗരത്തിലെ പ്രധാന പൊതുപാർക്കുകളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം ക്രമീകരിച്ച് ദുബായ് മുനിസിപ്പാലിറ്റി ഉത്തരവിറക്കി. ഇന്നും നാളെയും ഈ പുതുക്കിയ സമയക്രമം ബാധകമായിരിക്കും.
പ്രധാന പാർക്കുകളുടെ പുതുക്കിയ സമയവിവരങ്ങൾ താഴെ നൽകുന്നു:
- അൽ സഫാ, സബീൽ പാർക്ക്: രാവിലെ 8 മുതൽ രാത്രി 1 വരെ.
- ക്രീക്ക് പാർക്ക്, മുഷ്‌രിഫ് നാഷണൽ പാർക്ക്, ഖുർആനിക് പാർക്ക്: രാവിലെ 8 മുതൽ അർധരാത്രി വരെ.
- അൽ മാംസാർ പാർക്ക്: രാവിലെ 6 മുതൽ അർധരാത്രി വരെ.
- ദുബായ് ഫ്രെയിം: രാവിലെ 8 മുതൽ രാത്രി 9 വരെ. (ഇവിടെ പ്രത്യേക ഡ്രോൺ ഷോകളും വെടിക്കെട്ടും ഉണ്ടായിരിക്കും).
- ലേക്ക് പാർക്കുകൾ (അൽ ബർഷ, അൽ നഹ്ദ ഉൾപ്പെടെയുള്ളവ): രാവിലെ 8 മുതൽ രാത്രി 1 വരെ.
റെസിഡൻഷ്യൽ പാർക്കുകളിലും പ്ലാസകളിലും രാവിലെ 8 മുതൽ അർധരാത്രി വരെ പ്രവേശനം അനുവദിക്കും. ഹത്തയിലെ പാർക്കുകൾക്കും പോണ്ട് പാർക്കുകൾക്കും സമയക്രമത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടയിൽ കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും തടസ്സമില്ലാതെ സമയം ചെലവഴിക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.