കുവൈത്ത് ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

 

കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ബയാൻ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കുവൈത്തിൽ ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതികളെ കുറിച്ചും വികസന പ്രവർത്തനങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ യൂസഫലി കുവൈത്ത് അമീറിനും കിരീടാവകാശിക്കും മുന്നിൽ പങ്കുവെച്ചു. മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷാ രംഗത്ത് ലുലു ഗ്രൂപ്പ് നൽകി വരുന്ന സംഭാവനകളെ ഭരണാധികാരികൾ പ്രശംസിച്ചു.

ലുലു ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ എ.വി. ആനന്ദ് റാം, ലുലു കുവൈത്ത് ഡയറക്ടർ ശ്രീജിത് കെ.എസ്, റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.