ഹൃദയസ്തംഭനം മൂലം മലയാളി ബാലികഖത്തറിൽ മരണപ്പെട്ടു

 
ഹൃദയസ്തംഭനം മൂലം മലയാളി ബാലിക ഖത്തറിൽ മരണപ്പെട്ടു. ആലുവ അശോകപുരം കൊടികുത്തുമല കൂട്ടുങ്കൽ അമീർ അബ്ദുൽ ഖാദറിന്റെ മകൾഹൈദ മറിയം(8)ആണ് മരണപ്പെട്ടത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെതുടർന്ന് ചികിത്സയിലായിരുന്നു.ഒലീവ് ഇന്റർനാഷണൽ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മാതാവ്: താജിറ. പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപെട്ടവർ അറിയിച്ചു.