ഇറാനിലെ ജന്നത് ബസാറിൽ വൻ തീപ്പിടുത്തം; വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു
Feb 3, 2026, 15:20 IST
ഇറാനിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീപ്പിടുത്തം . ഏകദേശം 2,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബസാർ പരിസരത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളും ഗോഡൗനുകളും പ്രവർത്തിച്ചുവരികയായിരുന്നു. തീ അതിവേഗം പടർന്നതോടെ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.സംഭവസ്ഥലത്ത് അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകൾ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.