പൊതു റോഡ് കൈയേറ്റത്തിനെതിരെ മുഹറഖ് മുൻസിപ്പാലിറ്റി; അനുമതിയില്ലാതെ കടകൾക്ക് പുറത്ത് കച്ചവടം നടത്തിയാൽ നടപടി
Sep 20, 2026, 23:05 IST
കടകൾക്ക് മുൻവശത്തുള്ള സ്ഥലങ്ങൾ സ്ഥാപനങ്ങളുടെ സ്വന്തമല്ലെന്നും അനുമതിയില്ലാതെ ഇത്തരം ഭാഗങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി മുഹറഖ് മുൻസിപ്പാലിറ്റി. അനുവദിച്ച അതിർത്തിക്ക് പുറത്തുള്ള സ്ഥലങ്ങൾ പൊതു റോഡിന്റെ ഭാഗമായതിനാൽ, ലൈസൻസില്ലാതെ സാധനങ്ങൾ പ്രദർശിപ്പിക്കുന്നതും വിൽപ്പന നടത്തുന്നതും നിയമലംഘനമായി കണക്കാക്കും.
എന്നാൽ ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാരികൾക്ക് മുൻസിപ്പാലിറ്റിയിൽ നിന്ന് 'പബ്ലിക് റോഡ് ഒക്യുപേഷൻ ലൈസൻസ്' സ്വന്തമാക്കാവുന്നതാണ്. നിയമനടപടികളും പിഴയും ഒഴിവാക്കാൻ വ്യാപാരികൾ ഔദ്യോഗിക അനുമതി പത്രത്തോടെ മാത്രം പ്രവർത്തിക്കണമെന്ന് മുൻസിപ്പാലിറ്റി നിർദേശിച്ചു.