ദേശീയ ദിനം; അജ്മാനിൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി അഞ്ച് ദിവസം അവധി
Nov 26, 2026, 14:18 IST
യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് ഡിസംബർ രണ്ട് ബുധനാഴ്ച മുതൽ ഡിസംബർ നാല് വെള്ളിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അജ്മാൻ സർക്കാർ മാനവ വിഭവശേഷി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വാരാന്ത്യ അവധി ദിനങ്ങളായ ശനിയും ഞായറും കൂടി ചേരുന്നതോടെ എമിറേറ്റിലെ സർക്കാർ ഓഫീസുകൾക്ക് തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബർ ഏഴ് തിങ്കളാഴ്ച ഓഫീസുകളുടെ പ്രവൃത്തി സമയം പുനരാരംഭിക്കും.