നേപ്പാൾ മിന്നൽ പ്രളയം; 34 രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പേരെ കാണാതായി
നേപ്പാളിലുണ്ടായ അതിരൂക്ഷമായ മിന്നൽ പ്രളയത്തിൽ കാണാതായവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 34 രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പേരെയാണ് പ്രളയത്തിന് പിന്നാലെ കാണാതായത്.
ട്രെക്കിങ്ങിനും ഹിന്ദു തീർഥാടന കേന്ദ്രങ്ങളിലേക്കുമായി നേപ്പാളിലെത്തിയ നിരവധി വിദേശികളും കാണാതായവരുടെ പട്ടികയിലുണ്ട്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കാണാതായവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച് വിവിധ ഏജൻസികളുടെ കണക്കുകളിൽ വ്യത്യാസമുണ്ട്.കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. രക്ഷാപ്രവർത്തകർ വിവിധ മേഖലകളിൽ പരിശോധന നടത്തിവരികയാണ്.
രാജ്യം തിരിച്ചുള്ള കണക്ക്
ഇന്ത്യ (300),ചൈന (100),അമെരിക്ക (65), മലേഷ്യ(51),യുക്രെയ്ൻ (53),ഓസ്‌ട്രേലിയ (35)
,ബ്രിട്ടൺ (33),കാനഡ (25),ദക്ഷിണ കൊറിയ (9),സിംഗപ്പൂർ (8),ജർമനി (8)റഷ്യ (8) ദക്ഷിണാഫ്രിക്ക (6),ലാത്വിയ (6)ജപ്പാൻ (5), ന്യൂസിലാൻഡ് (5),ഫ്രാൻസ് (5)ബെൽജിയം (3), സ്‌പെയിൻ (3),ഇറ്റലി (2),കസാഖിസ്ഥാൻ (2),പോർച്ചുഗൽ (2),അയർലൻഡ് (2) നെതർലൻഡ്സ് (2), ബെലറൂസ് (1),ഫിൻലാൻഡ് (1),ഹംഗറി (1)ഇസ്രയേൽ (1),ലിത്വാനിയ (1),ഫിലിപ്പീൻസ് (1) ബൾഗേറിയ (1),സ്വിറ്റ്‌സർലൻഡ് (1),സെർബിയ (1),സ്വീഡൻ (1)