പുതിയ അധ്യയന വർഷം: റിയാദിൽ 16 ലക്ഷത്തിലധികം വിദ്യാർഥികൾ ഇന്ന് സ്കൂളുകളിലേക്ക്
Aug 23, 2026, 10:22 IST
സൗദി അറേബ്യയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായതോടെ റിയാദ് പ്രവിശ്യയിലെ വിദ്യാലയങ്ങളിലേക്ക് 16 ലക്ഷത്തിലധികം കുട്ടികൾ തിരികെയെത്തുന്നു. ആദ്യ ദിനം മുതൽ തന്നെ പഠനപ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയതായി റിയാദ് വിദ്യാഭ്യാസ ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. സ്കൂളുകളുടെ പ്രവർത്തനം വിലയിരുത്താൻ പ്രത്യേക ഫീൽഡ് കമ്മിറ്റികളെയും സജ്ജമാക്കിയിട്ടുണ്ട്.
വിദ്യാർഥികൾക്കായി പുതിയ സ്കൂൾ സമയക്രമവും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. വേനൽക്കാലത്ത് രാവിലെ 6:15-ന് അസംബ്ലിയും 6:30-ന് ആദ്യ പിരീഡും ആരംഭിക്കും. ശീതകാലത്ത് രാവിലെ 6:45-ന് അസംബ്ലിയും 7:00 മണിക്ക് ക്ലാസുകളും തുടങ്ങും. റമദാൻ മാസത്തിൽ രാവിലെ 9:00 മണിയ്ക്കായിരിക്കും ക്ലാസുകൾ ആരംഭിക്കുക.