ദുബായ് അൽ ഖൈൽ റോഡിൽ പുതിയ ഷോപ്പിങ് വിസ്മയം; 'സ്കൈലൈറ്റ് മാൾ' 2027-ൽ തുറക്കും

 

ദുബായിൽ പുതിയ 'സൂപ്പർ റീജിയണൽ' ഷോപ്പിങ് കേന്ദ്രമായ 'സ്കൈലൈറ്റ് മാൾ' (Skylight Mall) വരുന്നു. ദുബായ് റീട്ടെയ്ൽ പ്രഖ്യാപിച്ച ഈ മാൾ 2027-ഓടെ അൽ ഖൈൽ റോഡിൽ പ്രവർത്തനം ആരംഭിക്കും. 13 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന മാളിൽ 360-ലധികം മുൻനിര റീട്ടെയ്ൽ സ്റ്റോറുകളും വിവിധ ഡൈനിങ്, എന്റർടൈൻമെന്റ് കേന്ദ്രങ്ങളും ക്രമീകരിക്കും. ജുമൈറ വില്ലേജ് ട്രയാങ്കിൾ, ജുമൈറ ഐലൻഡ്സ്, ദി സ്പ്രിങ്സ് തുടങ്ങിയ പ്രധാന ജനവാസ മേഖലകളിലുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന തരത്തിലാണ് മാളിന്റെ രൂപകൽപ്പന.

ദുബായ് റീട്ടെയ്ലിന്റെ 58-ലധികം വരുന്ന ലൈഫ് സ്റ്റൈൽ ഡെസ്റ്റിനേഷനുകളുടെ ശൃംഖലയിലേക്കാണ് സ്കൈലൈറ്റ് മാൾ കൂടി എത്തുന്ന്. ഇതിന് പുറമെ ഡൗൺടൗൺ ദുബായിയുടെ മൂന്നിരട്ടി വലുപ്പത്തിൽ 2028-ൽ വരാനിരിക്കുന്ന 'ദുബായ് സ്ക്വയർ മാൾ', ലഗൂൺ വ്യൂവോട് കൂടിയ 'ദുബായ് സൗത്ത് ബേ മാൾ', ലക്ഷ്വറി റീട്ടെയ്ൽ കേന്ദ്രമായ 'വില്ല സ്ക്വയർ' തുടങ്ങി നിരവധി വൻകിട പദ്ധതികളുടെ നിർമ്മാണവും ദുബായിൽ പുരോഗമിക്കുന്നുണ്ട്.