ലുസൈൽ ബൊളിവാർഡിൽ പുതുവത്സരാഘോഷം; പ്രവേശനം കുടുംബങ്ങൾക്ക് മാത്രം
പുതുവത്സരത്തോടനുബന്ധിച്ച് ഖത്തറിലെ ലുസൈൽ ബൊളിവാർഡിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിലേക്ക് കുടുംബങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ഡിസംബർ 31-ന് വൈകിട്ട് 6 മണി മുതൽ പുലർച്ചെ 2 മണി വരെയാണ് ആഘോഷങ്ങൾ നടക്കുക. ഐക്കണിക് ടവറുകളിലെ ത്രീഡി മാപ്പിങ്, ലേസർ ഷോ, വെടിക്കെട്ട്, തത്സമയ സംഗീതനിശ എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങൾ.
തിരക്ക് നിയന്ത്രിക്കുന്നതിനായി വിപുലമായ പാർക്കിങ് ക്രമീകരണങ്ങളാണ് ലുസൈൽ സിറ്റി അധികൃതർ ഒരുക്കിയിരിക്കുന്നത്:
-
അൽ വാദി പാർക്കിങ്: അൽ ഖോർ കോസ്റ്റൽ റോഡ്, ലുസൈൽ എക്സ്പ്രസ് വേ വഴി ദോഹയിൽ നിന്ന് വരുന്നവർക്കായി.
-
അൽ ഖറായെജ് പാർക്കിങ്: വെസ്റ്റ് ദോഹയിൽ നിന്ന് വരുന്നവർക്കായി.
-
യാത്ര സൗകര്യം: എല്ലാ പാർക്കിങ് കേന്ദ്രങ്ങളിൽ നിന്നും ബൊളിവാർഡിലേക്ക് ഷട്ടിൽ ബസ്സുകളും ടാക്സി സേവനങ്ങളും ലഭ്യമായിരിക്കും. മെട്രോ വഴി വരുന്നവർക്ക് ലുസൈൽ ക്യുഎൻബി സ്റ്റേഷൻ ഉപയോഗിക്കാം.
അനധികൃത പാർക്കിങ്ങിനെതിരെ അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സന്ദർശകർ നിർദ്ദിഷ്ട റൂട്ടുകളും പാർക്കിങ് ഏരിയകളും മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.