നൂറ അൽസർഹാൻ സൗദി വെഞ്ച്വർ ക്യാപിറ്റൽ കമ്പനി സിഇഒ

 

നൂറ ബിൻത് മുഹമ്മദ് അൽ-സർഹാനെ സൗദി വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയുടെ (SVC) പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) നിയമിച്ചു. 2026 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് സൗദി വെഞ്ച്വർ ക്യാപിറ്റൽ കമ്പനി ഡയറക്ടർ ബോർഡ് ഈ തീരുമാനമെടുത്തത്.

സ്വകാര്യ നിക്ഷേപ മാനേജ്മെന്റ്, വെഞ്ച്വർ ഫിനാൻസിങ്, സാമ്പത്തിക കൺസൾട്ടിങ് മേഖലകളിൽ വലിയ അനുഭവസമ്പത്തുള്ള വ്യക്തിയാണ് നൂറ അൽ സർഹാൻ. 2019 ജൂണിൽ എസ്വിസിയിൽ ചേർന്ന അവർ കമ്പനിയിൽ നിരവധി നേതൃത്വ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ എന്നീ ചുമതലകൾ ഇതിൽ ഉൾപ്പെടുന്നു.

2019 മുതൽ ഡോ. നബീൽ കോഷക്കായിരുന്നു കമ്പനിയുടെ സിഇഒ. അദ്ദേഹത്തിന്റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഡോ. നബീൽ കോഷക് കമ്പനിക്ക് നൽകിയ മികച്ച സംഭാവനകൾക്ക് ഡയറക്ടർ ബോർഡ് നന്ദി അറിയിച്ചു.