ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

 

ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 26 മുതൽ മെയ് 30 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മെയ് 31 മുതൽ രാജ്യത്തെ സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും സാധാരണ പ്രവർത്തനം പുനരാരംഭിക്കും.

ഒമാനിലടക്കം ഗൾഫ് നാടുകളിൽ ദുൽഹിജ്ജ മാസപിറവിയായതോടെ ഇനി ബലി പെരുന്നാളിനായുള്ള കാത്തിരിപ്പിന്റെ നാളുകളാണ്. ഞായറാഴ്ച ഒമാനിൽ ദുൽഖഅ്ദ് 29 ആയിരുന്നു. മറ്റു ഗൾഫ് നാടുകളിൽ 30 ഉം. ഒമാനിൽ മാസപ്പിറവി സ്ഥിരീകരിച്ചതോടെ എല്ലാ ഗൾഫ് നാടുകളിലും ഒരേ ദിനം ബലിപെരുന്നാൾ ആഘോഷമാണ് വരാനിരിക്കുന്നത്. അതേസമയം, കേരളത്തിൽ ഒരു ദിവസംകൂടി പിന്നിട്ടാണ് പെരുന്നാൾ ആഘോഷം. മെയ് 28നാണ് കേരളത്തിൽ ബലിപെരുന്നാൾ ആഘോഷം.