കുവൈത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒമാൻ; ആക്രമണങ്ങളെ അപലപിച്ചു
Updated: Nov 27, 2026, 12:49 IST
കുവൈത്തിനെതിരായ ആക്രമണങ്ങളെ അപലപിച്ച് ഒമാൻ. കുവൈത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന നടപടികൾ അംഗീകരിക്കില്ലെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഒമാൻ, മേഖലയിലെ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രാദേശിക തർക്കങ്ങൾ പരിഹരിക്കാൻ സൈനിക നീക്കങ്ങൾക്ക് പകരം സംഭാഷണവും നയതന്ത്രവുമാണ് സ്വീകരിക്കേണ്ടതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലെ സമാധാനവും സുരക്ഷയും നിലനിർത്താൻ നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും ഒമാൻ ആഹ്വാനം ചെയ്തു.