ഒമാൻ ദേശീയദിനാഘോഷം: സൈനിക പരേഡിന് സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകും
Nov 18, 2026, 17:40 IST
ഒമാന്റെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച നടക്കുന്ന പ്രൗഢഗംഭീരമായ സൈനിക പരേഡിന് സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകും. സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ സുൽത്താന്റെ അധ്യക്ഷതയിൽ ദാഖിലിയ ഗവർണറേറ്റിലെ ശഫാ ക്യാമ്പിലുള്ള സുൽത്താൻ ഓഫ് ഒമാൻസ് ആർമേഡ് ഡിവിഷൻ പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകൾ നടക്കുക.
ദേശീയദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ പ്രത്യേക പരേഡിൽ ഒമാൻ സായുധ സേനയിലെ വിവിധ വിഭാഗങ്ങൾ അണിനിരക്കും. രാജ്യത്തിന്റെ സൈനിക കരുത്തും അച്ചടക്കവും വിളിച്ചോതുന്ന വിവിധ പ്രകടനങ്ങളും പരേഡിന്റെ ഭാഗമായി അരങ്ങേറും.