ഒമാനിൽ ഡ്രൈവിങ് ലൈസൻസുകളിൽ വൻ വർധന; പ്രവാസികൾക്ക് മൂന്ന് ലക്ഷത്തിലധികം ലൈസൻസുകൾ നൽകി

 

ഒമാനിൽ ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തി. 2025 അവസാനത്തോടെ രാജ്യത്തെ ആകെ ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണം 5,27,830 ആയി ഉയർന്നു. 2024-ൽ ഇത് 5,00,738-ഉം 2021-ൽ 3,38,990-ഉം ആയിരുന്നു.

കഴിഞ്ഞ വർഷം അനുവദിച്ച ആകെ ലൈസൻസുകളിൽ 1,36,491 എണ്ണം പുതിയവയും 3,91,339 എണ്ണം പുതുക്കിയവയുമാണ്. ലൈസൻസ് എടുത്തവരുടെ കണക്കുകളിൽ സ്വദേശികളേക്കാൾ കൂടുതൽ പ്രവാസികളാണ് മുന്നിലുള്ളത്. ഒമാനി പൗരന്മാർക്ക് പുതിയതും പുതുക്കിയതുമുൾപ്പെടെ 2,27,718 ലൈസൻസുകൾ നൽകിയപ്പോൾ, പ്രവാസികൾക്ക് 3,00,112 ലൈസൻസുകളാണ് നൽകിയത്.