ഗ്ലോബൽ വില്ലേജിൽ ബിസിനസ് തുടങ്ങാൻ അവസരം:അപേക്ഷ ക്ഷണിച്ചു

 

ഗ്ലോബൽ വില്ലേജിന്റെ വരാനിരിക്കുന്ന 31-ാം സീസണിൽ ഭക്ഷ്യ-പാനീയ സംരംഭങ്ങൾ തുടങ്ങാൻ അവസരം. റസ്റ്ററന്റുകൾ, കോഫി ഷോപ്പുകൾ, കിയോസ്‌കുകൾ, ഭക്ഷണ ട്രോളികൾ തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് സംരംഭകരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രവാസികൾക്കും പ്രാദേശിക സംരംഭകർക്കും അപേക്ഷിക്കാം.

താൽപ്പര്യമുള്ള സംരംഭകർ ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക ബിസിനസ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.റസ്റ്ററന്റ്, കോഫി ഷോപ്പ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്. കിയോസ്‌ക്, ഫുഡ് ട്രോളി വിഭാഗങ്ങളിലേക്ക് ഓഗസ്റ്റ് 26 വരെ അപേക്ഷ സമർപ്പിക്കാം.

തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് ആവശ്യമായ വിസ നടപടികൾ, കസ്റ്റംസ് പിന്തുണ, വിൽപനശാല സജ്ജീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ഗ്ലോബൽ വില്ലേജ് അധികൃതർ തന്നെ നേരിട്ട് ഒരുക്കി നൽകും. ഓരോ സീസണിലും ദശലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ഗ്ലോബൽ വില്ലേജിൽ കഴിഞ്ഞ സീസണിൽ മാത്രം 250-ലധികം വൈവിധ്യമാർന്ന ഭക്ഷണശാലകളാണ് വിജയകരമായി പ്രവർത്തിച്ചിരുന്നത്.1997ൽ പ്രവർത്തനം ആരംഭിച്ച ഗ്ലോബൽ
വില്ലേജ് ഇതുവരെ 10 കോടിയിലേറെ സന്ദർശകരെയാണ് സ്വീകരിച്ചത്.