ദുബൈയിൽ പാർക്കിങ് നിരക്ക് വർദ്ധിപ്പിക്കാൻ അപേക്ഷ നൽകി 'പാർക്കിൻ'
Feb 26, 2026, 17:42 IST
ദുബൈയിൽ പൊതു പാർക്കിങ് നിരക്കുകളിൽ മാറ്റം വരുത്താൻ അപേക്ഷ നൽകി 'പാർക്കിൻ.റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്കാണ് പാർക്കിങ് സേവന ദാതാക്കളായ 'പാർക്കിൻ'അപേക്ഷ നൽകിയത്.
ഈ മാസം ആദ്യമാണ് കമ്പനി ഔദ്യോഗികമായി അപേക്ഷ നൽകിയത്. നിലവിലെ സീസണൽ കാർഡുകളുടെ ഘടനയിലും നിരക്കുകളിലും മാറ്റം വരുത്താൻ നിർദേശമുണ്ട്. വില വ്യത്യാസങ്ങൾ കുറക്കാനും നിരക്കുകൾ ഏകീകരിക്കാനുമാണ് ഈ നീക്കം.