റാസൽഖൈമയിൽ പാർക്കിങ് നിയമങ്ങൾ കർശനമാക്കുന്നു; നിയമലംഘകർക്ക് 500 ദിർഹം പിഴ
Jun 3, 2026, 11:48 IST
റാസൽഖൈമ എമിറേറ്റിൽ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട നിയമങ്ങൾ റാക് (RAK) പോലീസ് കർശനമാക്കി. തെറ്റായ രീതിയിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അഗ്നിശമന-ആംബുലൻസ് സേവനങ്ങൾക്ക് തടസ്സമുണ്ടാക്കുക, അനുമതിയില്ലാത്ത ഇടങ്ങളിലും വൈകല്യമുള്ളവർക്കായുള്ള സ്ഥലങ്ങളിലും പാർക്ക് ചെയ്യുക എന്നിവയ്ക്കാണ് പ്രധാനമായും പിഴ ചുമത്തുക. നിയമലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട് ക്യാമറ സംവിധാനങ്ങളും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.