അബൂദബി-അൽ ഐൻ റോഡിൽ മൂന്ന് രാത്രികളിൽ ഭാഗിക ഗതാഗത നിയന്ത്രണം
Aug 19, 2026, 16:04 IST
അബൂദബി-അൽ ഐൻ പ്രധാന പാതയായ ഇ22-ൽ (E22) അടുത്ത മൂന്ന് രാത്രികളിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബൂദബി മൊബിലിറ്റി അറിയിച്ചു. അൽ ഐനിൽ നിന്ന് അബൂദബി നഗരത്തിലേക്ക് വരുന്ന വശത്തെ പാതയിലാണ് നിയന്ത്രണം.
ഓഗസ്റ്റ് 19, 20, 21 തീയതികളിൽ രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെയായിരിക്കും റോഡ് അടച്ചിടുക. നിയന്ത്രണമുള്ള മേഖലകളും പകരം ഉപയോഗിക്കേണ്ട ബദൽ പാതകളും വ്യക്തമാക്കുന്ന റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. രാത്രികാലങ്ങളിൽ ഈ പാതയിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.