ലിയോ മാര്പാപ്പയ്ക്ക് ശ്വാസകോശ അര്ബുദം; ശസ്ത്രക്രിയ വിജയകരമെന്ന് വത്തിക്കാന്
ലിയോ പതിനാലാമന് മാര്പ്പാപ്പയ്ക്ക് നടത്തിയ ശ്വാസകോശ ശസ്ത്രക്രിയ വിജയകരമെന്ന് വത്തിക്കാന് ന്യൂസ്. റോമിലെ അഗോസ്റ്റിനോ ജെമല്ലി യൂണിവേഴ്സിറ്റി ഹോസ്പിറ്റല് വച്ചായിരുന്നു ശസ്ത്രക്രിയ. അദ്ദേഹത്തിന്റെ വലതു ശ്വാസകോശത്തിന്റെ താഴ് ഭാഗത്തുനിന്ന് ചെറിയ ഭാഗം നീക്കം ചെയ്തതായും ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു.
കത്തോലിക വിശ്വാസികള് പ്രാര്ഥനയില് മുഴുകിയിരുന്ന മണിക്കൂറുകളാണ് കടന്നുപോയത്. ഇതിന് ശേഷം ആശ്വാസ വാര്ത്ത ഔദ്യോഗികമായി വത്തിക്കാന് പങ്കുവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ലിയോ പതിനാലാമന് മാര്പ്പാപ്പയെ തൊറാസിക് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയയ്ക്കിടെ നടത്തിയ പരിശോധയിലാണ് രോഗം സ്ഥിരീകരിച്ചത്. ലങ് അഡിനോകാര്സിനോമ എന്ന രോഗമാണ് മാര്പാപ്പയ്ക്ക് സ്ഥിരീകരിച്ചതെന്നും വത്തിക്കാന് ന്യൂസ് അറിയിച്ചു. ശ്വാസകോശ ക്യാന്സറുകളില് പ്രധാനപ്പെട്ട നോണ്-സ്മോള് സെല് ലങ് ക്യാന്സര് എന്ന വിഭാഗത്തില്പ്പെട്ട രോഗമാണ് ഇത്.