പൊള്ളലേൽക്കാൻ സാധ്യത; ‘സില്ലിങ് എൻഫിനിഗി പ്രോ’ കെറ്റിലുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
Aug 2, 2026, 16:53 IST
പ്രമുഖ ബ്രാൻഡായ ‘സില്ലിങ് എൻഫിനിഗി പ്രോ’ (ZWILLING ENFINIGY Pro) 1.5 ലിറ്റർ ഇലക്ട്രിക് കെറ്റിലുകൾ ഉപയോഗിക്കരുതെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി.പി.എ) ഉപഭോക്താക്കൾക്ക് അടിയന്തിര മുന്നറിയിപ്പ് നൽകി. ഉപയോഗിക്കുന്ന വേളയിൽ ഗുരുതരമായി പൊള്ളലേൽക്കാനുള്ള സാധ്യതയുള്ള സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കെറ്റിലിന്റെ ഹാൻഡിൽ അപ്രതീക്ഷിതമായി വേർപെട്ടുപോരാൻ സാധ്യതയുണ്ടെന്നും ഇത് തിളച്ച വെള്ളം പുറത്തേക്ക് തെറിച്ച് ഉപഭോക്താക്കൾക്ക് പൊള്ളലേൽക്കാൻ കാരണമാകുമെന്നും അതോറിറ്റി വ്യക്തമാക്കി. ഈ മോഡൽ കെറ്റിൽ കൈവശമുള്ള എല്ലാവരും മുൻ കരുതലെന്ന നിലയിൽ ഇതിന്റെ ഉപയോഗം ഒഴിവാക്കണമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നിർദേശിച്ചു.