ഒമാനിലെ റോഡുകളിൽ അഭ്യാസം നടത്തിയാൽ മൂന്നു മാസം തടവും 500 റിയാൽ പിഴയും ലഭിക്കും
Jul 29, 2025, 14:49 IST
ഒമാനിലെ റോഡുകളിൽ വാഹനങ്ങൾക്കൊണ്ട് അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരത്തിൽ അപകടകരമായ പെരുമാറ്റത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വ്യക്തികൾക്ക് കർശനമായ ശിക്ഷകൾ നേരിടേണ്ടിവരും.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 49/5, 54 അനുസരിച്ച്, മൂന്നു മാസം തടവും 500 റിയാൽ പിഴയും ലഭിക്കും. അല്ലെങ്കിൽ രണ്ട് ശിക്ഷ ഒരുമിച്ചും അനുഭവക്കേണ്ടി വരും. തടവ്, പിഴ എന്നിവക്ക് പുറമേ, ഡ്രൈവിങ് ലൈസൻസും വാഹനത്തിന്റെ ഓപ്പറേറ്റിങ് ലൈസൻസും (മുൽകിയ) സസ്‌പെൻഡ് ചെയ്യാൻ നിയമം അനുവദിക്കുന്നു.