ദേശീയ ദിനപരേഡ് തയ്യാറെടുപ്പ്; റാസ് അൽഖൈമയിലെ ഖാസിമി കോർണീഷിൽ ഇന്ന് ഗതാഗത നിയന്ത്രണം
Nov 20, 2025, 12:47 IST
യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി റാസ് അൽഖൈമയിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ദേശീയ ദിനത്തിന്റെ പ്രധാന ആകർഷണമായ പരേഡിനുള്ള പരിശീലനത്തിന്റെ ഭാഗമായി അൽ ഖാസിമി കോർണീഷ് റോഡ് വ്യാഴാഴ്ച രാവിലെ 8.30 മുതൽ പത്തരുവരെ വാഹനം ഗതാഗതത്തിന് അടച്ചിടുമെന്ന് റാക് പൊലീസ് അറിയിച്ചു
ഡിസംബർ 2-നുള്ള ദേശീയ ദിന പരേഡ് മുൻനിർത്തിയുള്ള മാർച്ചിങ് യൂണിറ്റുകളുടെ അഭ്യാസം, സൈനിക പ്രകടനങ്ങൾ, ഭീമാകാര ദേശീയ പതാകകളുടെ ഒരുക്കം എന്നിവയ്ക്കായാണ് നിശ്ചിത സമയം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.ദേശസ്‌നേഹത്തിന്റെ ശോഭ ഉയർത്തുന്ന ഈദുൽ ഇത്തരാദി ആഘോഷങ്ങൾക്ക് രാജ്യവ്യാപകമായി ഒരുക്കങ്ങൾ ശക്തമാകുന്നതിനൊപ്പം സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും കർശനമാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു