നിസ്കാരത്തിന് പോകുമ്പോൾ ശരിയായ പാർക്കിങ് നിയമങ്ങൾ പാലിക്കണം; സൗദി ട്രാഫിക് വകുപ്പ്

 

പള്ളികളിലും പൊതുസ്ഥലങ്ങളിലും നിസ്കാരത്തിനായി വാഹനങ്ങൾ നിർത്തുമ്പോൾ ശരിയായ പാർക്കിങ് നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു. 'നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്' എന്ന ബോധവൽക്കരണ സന്ദേശത്തിന്റെ ഭാഗമായാണ് ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ അധികൃതർ മുന്നറിയിപ്പ് നൽകിയത്.

മറ്റുള്ളവരുടെ യാത്ര തടസ്സപ്പെടുത്തുന്നതോ വഴി അടയ്ക്കുന്നതോ ആയ തെറ്റായ പാർക്കിങ് രീതികൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ട്രാഫിക് വകുപ്പ് നിർദേശിച്ചു. നിശ്ചിത സ്ഥലങ്ങളിൽ കൃത്യമായ രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നത് ഗതാഗതം സുഗമമാക്കാൻ സഹായിക്കുമെന്നും, നിസ്കാരത്തിന് പോകുന്നതിന് മുമ്പ് വാഹനം ശരിയായ രീതിയിലാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.