ഖത്തർ എയർവേസിന്റെ പേരിൽ സോഷ്യൽ മീഡിയ തട്ടിപ്പ്: ജാഗ്രതാ നിർദേശവുമായി അധികൃതർ
Aug 11, 2026, 12:02 IST
ഖത്തർ എയർവേസിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിക്കുന്നതിനെതിരെ എയർലൈൻ അധികൃതർ മുന്നറിയിപ്പ് നൽകി. എയർലൈനിന്റെ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് പാസ്‌വേഡുകൾ, ബാങ്കിങ് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയ രഹസ്യവിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ ജാഗ്രതാ നിർദേശം.
ഖത്തർ എയർവേസ് ഒരിക്കലും സോഷ്യൽ മീഡിയ വഴി വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടാറില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, ടിക്കറ്റ് ബുക്കിങ്ങിനും മറ്റ് സേനങ്ങൾക്കുമായി ഔദ്യോഗിക വെബ്‌സൈറ്റ് (qatarairways.com), മൊബൈൽ ആപ്പ് എന്നിവ മാത്രം ഉപയോഗിക്കണമെന്നും എയർലൈൻ അഭ്യർത്ഥിച്ചു.