ഖത്തർ എയർവേസ്: ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ ലഭിക്കും; തീയതി മാറ്റവും സൗജന്യം
Mar 13, 2026, 15:25 IST
യാത്രാ തടസ്സങ്ങൾ നേരിടുന്നവർക്ക് ഇളവുകളുമായി ഖത്തർ എയർവേസ്. ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെയുള്ള തീയതികളിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്തവർക്ക് അധിക തുക നൽകാതെ തീയതി മാറ്റാനോ ടിക്കറ്റ് തുക പൂർണ്ണമായി തിരികെ വാങ്ങാനോ (Refund) സാധിക്കും.
മേഖലയിലെ സംഘർഷങ്ങൾ കാരണം വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം. നിലവിൽ പരിമിതമായ സർവീസുകൾ മാത്രമാണ് നടക്കുന്നത്. അതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ടിക്കറ്റ് കൺഫേം ആണെന്ന് ഉറപ്പുവരുത്തണം.
പുതുക്കിയ വിമാന സമയങ്ങൾ qatarairways.com/schedule എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിമാനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കുന്നതിനായി യാത്രക്കാർ തങ്ങളുടെ വിവരങ്ങൾ എയർലൈൻ ആപ്പിലോ വെബ്സൈറ്റിലോ അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.