ഖത്തർ പബ്ലിക് പ്രോസിക്യൂഷന്റെ ഓൺലൈൻ ലേലം ഈ ആഴ്ച: ആഡംബര വാഹനങ്ങളും വാച്ചുകളും സ്വന്തമാക്കാം

 

ആഡംബര വാഹനങ്ങളും വിലകൂടിയ വാച്ചുകളും അപൂർവ ശേഖരങ്ങളും സ്വന്തമാക്കാൻ അവസരമൊരുക്കി ഖത്തർ പബ്ലിക് പ്രോസിക്യൂഷനും സുപ്രീം ജുഡീഷ്യറി കൗൺസിലും. സംയുക്തമായി സംഘടിപ്പിക്കുന്ന പുതിയ ഓൺലൈൻ ലേലം ഈ ആഴ്ച നടക്കും. സുപ്രീം ജുഡീഷ്യറി കൗൺസിലിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ 'കോർട്ട് മസാദത്' (Court Mazadāt) വഴിയാണ് ലേലം പുരോഗമിക്കുക.

പ്രമുഖ ബ്രാൻഡുകളുടെ വിലപിടിപ്പുള്ള വാച്ചുകളുടെയും മറ്റ് കലക്ടബിളുകളുടെയും ലേലം ഓഗസ്റ്റ് 18 ചൊവ്വാഴ്ച വൈകീട്ട് 4 മുതൽ 7 വരെ നടക്കും. ആഡംബര കാറുകളുടെയും ബൈക്കുകളുടെയും ലേലം ഓഗസ്റ്റ് 19 ബുധനാഴ്ച വൈകീട്ട് 4 മുതൽ 7 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായ 'കോർട്ട് മസാദത്' ആപ്പ് ഡൗൺലോഡ് ചെയ്ത് ലേലത്തിൽ പങ്കാളികളാകാം. വസ്തുക്കളുടെ വിശദവിവരങ്ങൾ പരിശോധിക്കാനും തത്സമയം ലേലം വിളിക്കാനും ആപ്പിൽ സൗകര്യമുണ്ട്.