സൗദി കപ്പലിന് നേരെ ഹൂതി ആക്രമണം: ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ
Jul 24, 2026, 12:51 IST
ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കപ്പലിനുനേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. സംഭവം അന്താരാഷ്ട്ര സമുദ്ര സുരക്ഷയുടെ ഗുരുതരമായ ലംഘനവും ആഗോള ഊർജ്ജ സുരക്ഷയ്‌ക്കുനേരെയുള്ള ഭീഷണിയുമാണെന്ന് ഖത്തർ പ്രസ്താവനയിൽ വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി അറേബ്യയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ഖത്തർ, അന്താരാഷ്ട്ര ജലപാതകളിലെ സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പുവരുത്താൻ യു.എൻ പ്രമേയങ്ങൾ കർശനമായി നടപ്പാക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.