ഖത്തറിൽ 5, 10, 50 റിയാൽ നോട്ടുകൾ പരിഷ്‌കരിക്കുന്നു; നിലവിലെ നോട്ടുകൾക്ക് നിയമപ്രാബല്യം തുടരും
Jun 9, 2026, 14:02 IST
ഖത്തർ സെൻട്രൽ ബാങ്ക് രാജ്യത്തെ 5, 10, 50 റിയാൽ നോട്ടുകളുടെ കറൻസികൾ പരിഷ്‍കരിക്കുന്നതായി പ്രഖ്യാപിച്ചു. സ്റ്റേറ്റ് എംബ്ലം, അറബിക് അക്കം, ഇഷ്യൂ തീയതി എന്നിവയിലാണ് മാറ്റം. അതേസമയം നിലവിൽ പ്രചാരത്തിലുള്ള ഫിഫ്ത് സീരിസിലെ അഞ്ച്, പത്ത്, 50 റിയാൽ കറൻസികൾക്ക് നിയമപ്രാബല്യം തുടരുമെന്നും അവ സാധാരണ രീതിയിൽ ഉപയോഗിക്കാമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. കൂടുതൽ നോട്ടുകൾക്കും ഘട്ടം ഘട്ടമായി മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ബാങ്ക് അറിയിച്ചു. പഴയ കറനസികളും സ്വീകരിക്കണമെന്ന് പൊതു സ്ഥാപനങ്ങളോടും വ്യാപാരികളോടും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.